22
Jan 2023
Thu
22 Jan 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: ബി ടൗണിലെ പുതിയ താരജോഡികളാണ് ഷാരൂഖാന്റെ മകള്‍ സുഹാന ഖാനും അമിതാഭ് ബച്ചന്റെ പേരമകന്‍ അഗസ്ത്യ നന്ദയും. ബച്ചന്റെ മകള്‍ ശ്വേതയുടെ മകനാണ് അഗസ്ത്യ. ഇരുവരും ഡേറ്റിങിലാണെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ഭാവി വധു സുഹാനയാണെന്ന് അഗസ്ത്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ മാതാവ് ശ്വേതാ ബച്ചന്‍ ഈ ബന്ധത്തിന് സമ്മതം മൂളിയെന്നും അഗസ്ത്യ പറയുന്നു. കപ്പൂര്‍ കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളില്‍ ഇരുവരും പങ്കെടുത്തിരുന്നു. അഗസത്യയും സുഹാനയും ഏറെ നേരും ഒരുമിച്ചായിരുന്നുവെന്നും അവരുടെ ബന്ധത്തെ ഞങ്ങള്‍ ഒളിപ്പിച്ചുവയ്ക്കുന്നില്ലെന്നും കപ്പൂര്‍ കുടുംബ വ്യത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഈ ആഘോഷത്തില്‍ ബച്ചന്‍ കുടുംബവും സന്നിഹിതരായിരുന്നു.

ദി ആര്‍ക്കീസ് എന്ന കോമിക്ക് സീരീസില്‍ ആണ് ഇരു താരങ്ങളും ഒരുമിച്ച് അഭിനയിക്കുന്നത്. ഷൂട്ടിങിനിടയിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2022ലാണ് ദി ആര്‍ക്കീസിന്റെ ഷൂട്ടിങ് തുടങ്ങിയത്. ചിത്രത്തിന്റെ അവസാന ഭാഗ ഷൂട്ടിങിലാണ് ഇരുവരും. ഇരു താരങ്ങളുടെയും ആദ്യ സിനിമയാണ് ദി ആര്‍ക്കീസ്.
പ്രമുഖ ബിസിനസുകാരന്‍ ചിക്കി പാണ്ഡെയുടെ മകന്‍ അഹാന്‍ പാണ്ഡെ, ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍ എന്നിവരുമായി താരം ഡേറ്റിങിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ അഗസ്ത്യയുടെ ആദ്യ ഡേറ്റിങാണ് സുഹാന. സോയാ അക്തര്‍ സംവിധാനം ചെയ്യുന്ന ദി ആര്‍ക്കീസിലൂടെയാണ് ഇരുവരുടെയും ബോളിവുഡ് അരങ്ങേറ്റം.