04
Aug 2025
Tue
04 Aug 2025 Tue
Shankaracharya warned that cows should be allowed into Parliament, otherwise they will march with cows to Parliament.

ന്യൂഡല്‍ഹി: പശുക്കളെ പാര്‍ലമെന്റിനുള്ളിലേക്ക് കയറ്റിവടണമെന്നും അല്ലെങ്കില്‍ സഭയിലേക്ക് പശുമാര്‍ച്ച് നടത്തുമെന്നുമുള്ള ഭീഷണിയുമായി ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി മുന്നറിയിപ്പ് നല്‍കി. പുതിയ പാര്‍ലമെന്റ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ പശുവിനെ പാര്‍ലമെന്റിനുള്ളിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നുവെന്നും പശുവിന്റെ പ്രതിമ പാര്‍ലമെന്റിനുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുമെങ്കില്‍ ജീവനുള്ള പശുവിനെ എന്തുകൊണ്ട് അകത്തേക്ക് കൊണ്ടുപോയിക്കൂടാ എന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി ചോദിച്ചു. പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈവശമുണ്ടായിരുന്ന ചെങ്കോലില്‍ കൊത്തിവച്ച പശുവിന്റെ രൂപമുണ്ട്. അതിനാല്‍ അനുഗ്രഹത്തിനായി യഥാര്‍ത്ഥ പശുവിനെയും മന്ദിരത്തിനുള്ളിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. ഇതിന് ഇനിയും കാലതാമസം വരുത്തുകയാണെങ്കില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് പശുക്കളെയുമായി പാര്‍ലമെന്റിലേക്ക് വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഗോശാല വേണമെന്നും ശങ്കരാചാര്യ ആവശ്യപ്പെട്ടു.

Shankaracharya warned that cows should be allowed into Parliament, otherwise they will march with cows to Parliament.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക