ദുബൈ മാളിലെ ലാ മെയ്‌സണ്‍ ആനി ഹോട്ടലില്‍ ബുധനാഴ്ച്ച ഉച്ചഭക്ഷണം കഴിക്കാനെത്തിയവര്‍ മുഴുന്‍ ബില്ലടക്കാന്‍ ചെന്നപ്പോള്‍ വണ്ടറടിച്ചു. (Sheikh Hamdan) അത്യാവശ്യം മോശമല്ലാത്ത തങ്ങളുടെ ബില്ല് ആരോ അടച്ചിരിക്കുന്നു. അത് ആരാണെന്ന് അറിഞ്ഞപ്പോഴാണ് വീണ്ടും അല്‍ഭുതം, സാക്ഷാല്‍ ദുബൈ കിരീടാവകാശി.
|
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബൂദബി കിരീടാവകാശി ശെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നനിവര്‍ ഏതാനും സുഹൃത്തുക്കളോടൊപ്പമാണ് ഉച്ച ഭക്ഷണത്തിന് റസ്റ്റൊറന്റിലെത്തിയത്.
റസ്റ്റൊറന്റില്‍ ഉണ്ടായിരുന്ന എല്ലാവരോടും ചിരിച്ച് സലാം പറഞ്ഞ് കൊണ്ടാണ് ശെയ്ഖ് ഹംദാനും കൂട്ടരും ഹോട്ടലിലേക്ക് പ്രവേശിച്ചതെന്ന് അവിടെ ഭക്ഷണം കഴിക്കാനെത്തിയ നൂറ മുഹമ്മദ് അല്‍ മര്‍സൂഖി പറഞ്ഞു. ഭക്ഷണം കഴിച്ച് ബില്ല് ചോദിച്ചപ്പോഴാണ് ശെയ്ഖ് ഹംദാന്‍ എല്ലാവരുടെയും ബില്ല് അടച്ചതായി അറിയിച്ചത്.
ഭരണാധികാരികള്‍ റസ്‌റ്റൊറന്റിലേക്ക് വരുന്നതിന്റെയും ആളുകളെ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കന്നുണ്ട്. മേഖലയിലെ തന്നെ പ്രശസ്ത പാചകക്കാരനായ ഷെഫ് ഇസു അനിയുടെ ഭക്ഷണശാലയില്‍ നിന്നാണ് സംഘം ഉച്ചഭക്ഷണം കഴിച്ചത്.
News Summary: ‘Sheikh Hamdan paid everyone’s bill’: UAE royals surprise Dubai Mall diners





