പ്രക്ഷോകരെ ഭയന്ന് പലായനംചെയ്ത ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. സർക്കാർ ജോലിയിലേർപ്പെടുത്തിയിരുന്ന സംവരണത്തിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം ശക്തിയാർജിച്ചതോടെ പദവി രാജിവച്ച് ഷെയ്ഖ് ഹസീന രാജ്യംവിടുകയായിരുന്നു.
|
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡ്സൻ വ്യോമതാവണത്തിലാണ് ഷെയ്ഖ് ഹസീന എത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇവർ ഇവിടെ വിമാനമിറങ്ങിയത്. ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. അതേസമയം ഉടൻതന്നെ ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം.
പ്രതിഷേധക്കാർ ധാക്കയിലെ സെൻട്രൽ സ്ക്വയർ കൈയടക്കിയതോടെയായിരുന്നു ഷെയ്ഖ് ഹസീന ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്തത്. പ്രതിഷേധത്തിൽ ഇതുവരെ 300ലേറെ പേരാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിന്റെ ഭരണം സൈന്യമാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
താൽക്കാലിക ഭരണകൂടം രൂപീകരിക്കുമെന്ന് സൈനികമേധാവി വകർ ഉസ് സമാൻ രാജ്യത്തോട് ടെലിവിഷനിലൂടെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളെ കണ്ടതായും താൽക്കാലിക സർക്കാർ രൂപീകരണത്തിന് തങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും നിങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടത്തിട്ടുണ്ടെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.
READ MORE: പ്രതിഷേധം അതിശക്തം; ബംഗ്ലാദേശ് പ്രധാനമന്ത്രി രാജിവച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





