17
Aug 2024
Mon
17 Aug 2024 Mon
Bangladesh prime minister Shaikh Hasina Resigns

സർക്കാർവിരുദ്ധ പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. തുടർന്നിവർ ഔദ്യോ​ഗിക വസതിയിൽ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. ഭരണകക്ഷിയായ അവാമി ലീ​ഗിന്റെ പ്രവർത്തകരും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ധാക്കയിലെ സെൻട്രൽ സ്ക്വയറിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജിവയ്ക്കുന്നതിന് 45 മിനിറ്റ് സമയമാണ് ബം​ഗ്ലാദേശ് സൈന്യം ഷെയ്ഖ് ഹസീനയ്ക്ക് അനുവദിച്ചിരുന്നത്. ഇതിനു പിന്നാലെ ഷെയ്ഖ് ഹസീന രാജി പ്രഖ്യാപിക്കുകയായിരുന്നു.  വൈകാതെ സൈനികമേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും.

1971ൽ ബം​ഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ ഏർപ്പെടുത്തി വരുന്ന സംവരണം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം വ്യാപിച്ചത്. പ്രതിഷേധത്തെ അടിച്ചമർത്താനുള്ള നീക്കം നേരത്തേ വിഫലമായിരുന്നു.

READ ALSO: സംവരണവിരുദ്ധ പ്രക്ഷോഭം; ബംഗ്ലാദേശില്‍ 32 പേര്‍ കൊല്ലപ്പെട്ടു