ഷീറോ (സോഷ്യല്‍ ഹെല്‍ത്ത് എംപവര്‍മെന്റ് റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍) ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹത്തില്‍ വിവിധ മേഖലകളില്‍ തന്റേതായ ഇടം അടയാളപ്പെടുത്തിയ മൂന്നു വനിതകള്‍ക്ക്. സമൂഹിക പ്രവര്‍ത്തന രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഷീബ അമീര്‍ മികച്ച സമൂഹിക പ്രവര്‍ത്തകയായും കായ ഗ്രൂപ്പിലൂടെ ഇന്ത്യ അറിയപ്പെടുന്ന സംരംഭകരായി മാറിയ സഹോദരിമാര്‍ സജ്ന കെ നാസറും ഷബ്ന കെ നാസറും മികച്ച സംരഭകരായും ഫിറ്റ്‌നസ് കോച്ചിങ് രംഗത്ത് തന്റേതായ സംഭാവനകള്‍ നല്‍കി യുവത്വത്തിന് പ്രചോദനമായ അഭി മുരളി മികച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും തിരഞ്ഞെടുക്കപ്പെട്ടു.
|
2021ല്‍ രൂപീകൃതമായ ഷീറോ എന്ന എന്‍ജിഒയുടെ ആദ്യ അവാര്‍ഡ് ദാനമാണിത്. വരുന്ന വര്‍ഷങ്ങളിലും വിവിധ മേഖലകളിലെ വനിതകളെ മുന്നോട്ട് നയിക്കാന്‍ പ്രചോദനമേകുന്ന രീതിയില്‍ വനിതാ അവാര്‍ഡുകള്‍ നല്‍കി വരുമെന്ന് സംഘാടകര്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


