17
Jul 2023
Thu
17 Jul 2023 Thu

മെര്‍സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു അടക്കമുള്ള മൂവായിരത്തോളം ആഡംബര കാറുകളുമായി വന്ന ചരക്ക്കപ്പലിന് തീപിടിച്ചു. ബെന്‍സിന്റെ മാത്രം 300 കാറുകളാണ് കപ്പലില്‍ ഉള്ളത്. നെതര്‍ലാന്‍ഡ്‌സിനു സമീപമാണ് ചരക്കുകപ്പലിന് തീപിടിച്ചത്. രണ്ടാംദിവസമായിട്ടും തീയണയ്ക്കാന്‍ ആയിട്ടില്ല. ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു കപ്പലിന് തീപിടിച്ചത്. അപകടത്തില്‍ ഒരു കപ്പല്‍ ജീവനക്കാരന്‍ മരിച്ചു. 23 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരെ ഹെലികോപ്ടര്‍ മാര്‍ഗമാണ് രക്ഷപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കപ്പലില്‍ ഉണ്ടായിരുന്ന 2857 കാറുകളില്‍ 25 എണ്ണം ഇലക്ട്രിക് വാഹനങ്ങളായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ജാപനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ സിംഗപ്പൂരിലേക്ക് പോകുമ്പോഴായിരുന്നു തീപിടുത്തമുണ്ടായത്. പത്തുവര്‍ഷം പഴക്കമുള്ള കപ്പലിന് 200 മീറ്ററാണ് നീളം. നാലായിരത്തോളം കാറുകള്‍ വഹിക്കാനുള്ള ശേഷിയുള്ളതാണ് കപ്പല്‍. കഴിഞ്ഞവര്‍ഷം നാലായിരത്തോളം വോക്‌സ് വാഗന്‍ കാറുകളുമായി പോയ കപ്പല്‍ തീപിടിച്ചു മുങ്ങിയിരുന്നു. ഒരാഴ്ചയിലേറെയാണ് അന്ന് കപ്പല്‍ നിന്നു കത്തിയത്. തീ കെടുത്താനുള്ള അധികൃതരുടെ ശ്രമം വിജയിച്ചിരുന്നില്ല.