വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ കുടുങ്ങിയതിന് പിന്നാലെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് ഷിയാസ് കരീം
|
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസില്‍ കുടുങ്ങിയതിന് പിന്നാലെ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയും മോഡലും അഭിനേതാവുമായ ഷിയാസ് കരീം. കഴിഞ്ഞ മാസം 20നായിരുന്നു വിവാഹ നിശ്ചയം. എന്നാല്‍ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്. ‘എന്നന്നേക്കുമായുള്ള തുടക്കം, സ്‌നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം. എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തുന്നത്. ഇതെപ്പോള്‍ സംഭവിച്ചു, ഒന്നും അറിഞ്ഞില്ലല്ലോ എന്നെല്ലാം നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.
കാഞ്ഞങ്ങാട് സ്വദേശിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ ചന്തേര പൊലീസ് ആണ് ഷിയാസിനെതിരെ കേസെടുത്തത്. ജിം ട്രെയിനറായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി 2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലെ റിസോര്‍ട്ടിലും പീഡിപ്പിച്ചെന്നും 11 ലക്ഷം വാങ്ങി വഞ്ചിച്ചെന്നുമാണ് പരാതി.
ബള്‍ഗേറിയയില്‍ നടന്ന ‘മിസ്റ്റര്‍ ഗ്രാന്‍ഡ് സീ വേള്‍ഡ് 2018’ല്‍ ആദ്യ അഞ്ചു പേരില്‍ ഒരാളായും ഷിയാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ ഷിയാസ് സ്വന്തമായി ജിമ്മും നടത്തുന്നുണ്ട്. സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഏറെ സുപരിചിതനാണ് ഷിയാസ്.


