26
Jun 2025
Sat
26 Jun 2025 Sat
shahi masjid rath yathra

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയ്നിലെ ജഗന്നാഥ രഥയാത്രയ്ക്കിടെ ശാഹി മസ്ജിദിന് നേരെ ചിലര്‍ ചെരുപ്പെറിഞ്ഞു. (Shoes thrown at Shahi Masjid during Rath Yatra) അക്രമികള്‍ ആരാണെന്ന് വ്യക്തമല്ല. ഇന്നലെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഷ്ണു ഭക്തരായ ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ് ആണ് യാത്ര സംഘടിപ്പിച്ചത്. മുഖ്യമന്ത്രി മോഹന്‍ യാദവും പരിപാടിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ഘോഷയാത്രകള്‍ക്കിടെ ഇതരമത വിഭാഗങ്ങളുടെ ആരാധനലയങ്ങള്‍ക്കു നേരെ ചെരിപ്പെറിഞ്ഞ് കലാപം സൃഷ്ടിക്കുന്നത് സംഘപരിവാരത്തിന്റെ രീതിയാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.