കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് യുവാക്കള്‍ കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. (Shopkeeper’s head smashed for not giving him Porotta) കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ ഇന്നലെ രാത്രിയാണ് സംഭവം. സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിനു നേരെയാണ് അക്രമമമുണ്ടായത്.
|
കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടു. പൊറോട്ട തീര്‍ന്നെന്ന് പറഞ്ഞതോടെയായിരുന്നു അക്രമം.
ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷമാണ് അക്രമിച്ചത്. ഇടിക്കട്ട ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് മര്‍ദനമേറ്റ കടയുടമ പറയുന്നു.
അക്രമികളില്‍ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്നക്കാരാണെന്നും അമല്‍ കുമാര്‍ പറയുന്നു. അക്രമത്തിനിടയില്‍ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


