27
Aug 2024
Fri
27 Aug 2024 Fri
Moovattupuzha family dispute

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വെടിയുതിര്‍ത്തു.(Shots fired during family dispute)  മാതൃസഹോദരി പുത്രന്റെ വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 12മണിയോടെ നഗരത്തിലെ കടാതിയിലാണ് നാടിനെ നടുക്കിയ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടാതി മംഗലത്ത് നവീന് (30 )നേരെയാണ് അയല്‍വാസിയും ബന്ധുവുമായ കടാതി മംഗലത്ത് ജുഗന്‍ കിഷോര്‍(50) വെടിയുതിര്‍ത്തത്. നെഞ്ചിന് വെടിയേറ്റ നവീന്റെ നില ഗുരുതരമായി തുടരുകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നവീനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

ALSO READ: കോടികളുടെ തട്ടിപ്പ് നടത്തി വ്യാജ സന്യാസി മുങ്ങി; തട്ടിപ്പ് നടത്തിയത് ഹിന്ദുക്കളെ ഒന്നിപ്പിക്കാനായി അശ്രാന്ത പരിശ്രമം നടത്തുന്ന സ്വാമി

സംഭവത്തിനുശേഷം ജുഗന്‍ കിഷോര്‍ തന്നെയാണ് പൊലീസില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു. നവീന്റെ മാതൃ സഹോദരി പുത്രനായ ജുഗല്‍ കിഷോര്‍ ദുബയില്‍ ബിസിനസുകാരനാണ്. വര്‍ഷങ്ങളായി തുടരുന്ന കുടുംബവഴക്കാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.