31
Mar 2025
Sat
31 Mar 2025 Sat
SI committed suicide in Chirayinkeezh just two before his retirement

തിരുവനന്തപുരം ചിറയിന്‍കീഴില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ എസ്‌ഐ ജീവനൊടുക്കി. എആര്‍ ക്യാംപിലെ എസ്ഐ റാഫി (56) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ അഴൂരിലെ ഒഴിഞ്ഞുകിടക്കുന്ന കുടുംബവീട്ടിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 31നായിരുന്നു റാഫി സര്‍വീസില്‍നിന്നു വിരമിക്കുന്നത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. റാഫിക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. പോലീസ് സൊസൈറ്റിയില്‍നിന്ന് എടുത്ത വായ്പ റാഫി തിരിച്ചടയ്ക്കാതെ വന്നതോടെ ജാമ്യക്കാരില്‍നിന്നു പണം തിരികെ പിടിക്കാനുള്ള നടപടി ആരംഭിച്ചിരുന്നെന്നു വിവരമുണ്ട്.

ALSO READ: എമ്പുരാന് റീ സെന്‍സറിങ്; വിവാദ ഭാഗങ്ങള്‍ നീക്കുമോ?

തൈക്കാട് മേട്ടുക്കടയിലാണ് റാഫിയും കുടുംബവും താമസിക്കുന്നത്. ഇന്നലെ വൈകിട്ട് അഴൂരിലെ കുടുംബവീട്ടില്‍ പോയിവരാമെന്നു പറഞ്ഞാണ് റാഫി പോയത്. ഇന്നു പുലര്‍ച്ചെ അയല്‍വാസികളാണ് റാഫിയുടെ മൃതദേഹം കണ്ടത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ് ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക