22
Nov 2025
Sun
22 Nov 2025 Sun
PALARIVATTAM SI SUSPENSION

കൊച്ചിയിലെ സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് പോലിസുകാരനില്‍ നിന്ന് പണം തട്ടിയ എസ്‌ഐക്കെതിരേ നടപടി.
സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌ഐ കെ.കെ.ബൈജുവിനെ സസ്‌പെന്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. തട്ടിയെടുത്തതില്‍ 2 ലക്ഷം രൂപ ബൈജുവിന് ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി നാലുലക്ഷം രൂപ എസ്‌ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെയടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു.

ALSO READ: ഇനി ബഹളങ്ങളില്ല; ഇന്‍ഡോര്‍ സംവാദവുമായി വിജയ്; ക്യൂആര്‍ കോഡുള്ള ടിക്കറ്റ് ലഭിച്ചവര്‍ക്കു മാത്രം പ്രവേശനം

നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന രമ്യ പൊലീസുകാരനെ വിളിക്കുകയും തന്റെ മാല നഷ്ടമായെന്നും അത് പൊലീസുകാരന്‍ എടുത്തുകൊണ്ട് പോയതാണെന്ന് ആരോപിക്കുകയും ചെയ്തു.

വൈകാതെ പാലാരിവട്ടം എസ്‌ഐ, സിപിഒയെ വിളിക്കുകയും മാല മോഷ്ടിച്ചതും സ്പായിലെത്തിയതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.