01
Apr 2023
Mon
01 Apr 2023 Mon

ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഉൾപ്പെടെയുള്ളവർ പ്രതിയായ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർചെയ്ത കേസിലെ വിചാരണ ഉത്തർപ്രദേശിൽ തന്നെ നടത്തും. കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളിയതിനാലാണിത്. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാൻ ഹർജി നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥ്രസിലേക്കുള്ള യാത്രയ്ക്കിടെ യു.പി പോലീസിന്റെ പിടിയിലായ കാപ്പൻ ഫെബ്രുവരിയിലാണ് മോചിതനായത്.