കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ രണ്ട് ദിവസം കൂടി നീട്ടി സുപ്രിം കോടതി. ഡിസംബര്‍ 20 വരെയാണ് സുപ്രിംകോടതി നീട്ടിനല്‍കിയത്. എസ്ഐആറുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയുടെ പരിഗണനയില്‍ വന്നിരുന്നു.
|
രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ക്രമങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമെങ്കില്‍ മാത്രം നീട്ടിനല്‍കാം എന്നാണ് വിശദീകരിച്ചത്.
എന്നാല്‍ 20 ലക്ഷം ഫോമുകള്‍ ഇനിയും ലഭിക്കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് കോടതി സമയം നീട്ടിനല്‍കിയത്. നേരത്തെ കേരളത്തില്‍ മാത്രമായി ഒരാഴ്ച സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിനല്‍കിയിരുന്നു. ഇതിന് പുറമെ ഇപ്പോള്‍ രണ്ടുദിവസം കൂടി അനുവദിച്ചിരിക്കുകയാണ് സുപ്രിംകോടതി. ബാക്കി വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





