12
Nov 2024
Tue
12 Nov 2024 Tue
Sivakarthikeyan shares unseen video surprising his wife goes viral

ചെന്നൈ: ഭീകരര്‍ക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന തമിഴ് ചിത്രം ‘അമരന്‍’ തീയേറ്ററുകളില്‍ ഹിറ്റായി ഓടുകയാണ്. ശിവകാര്‍ത്തികേയനാണ് ‘അമരനി’ല്‍ മേജര്‍ മുകുന്ദ് വരദരാജന്റെ വേഷമിട്ടത്. തന്റെ കഥാപാത്രത്തിന്റെ വേഷത്തിലെത്തി ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കിയ നടന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭാര്യ ആരതിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ശിവകാര്‍ത്തികേയന്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ 14ന് പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതുവരെ 100 മില്യണ്‍ കാഴ്ചക്കാരെ ലഭിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ അമരനിലെ കഥാപാത്രമായ മേജര്‍ മുകുന്ദായി എത്തിയാണ് താരം ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നത്. വീട്ടിലെ അടുക്കളയില്‍ ജോലിചെയ്തുകൊണ്ടിരിക്കുന്ന ആരതിക്ക് പിറകില്‍ ഒളിച്ചുനിന്ന് സര്‍പ്രൈസ് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ‘അമരനി’ലെ പട്ടാളവേഷത്തിലെത്തിയ നടനെ കണ്ട് അമ്പരന്ന ആരതി, പിന്നീട് ആളെ മനസ്സിലായ ശേഷം ചിരിച്ചുകൊണ്ട് ശിവകാര്‍ത്തികേയന്റെ അടുത്തേക്ക് മാറിനില്‍ക്കുന്നതും റീലില്‍ കാണാം.

വിഡിയോ പോസ്റ്റ് ചെയ്തത് മുതല്‍ ആരാധകര്‍ അത് ഏറ്റെടുക്കുകയായിരുന്നു. അടുക്കളയില്‍ നില്‍ക്കുന്ന ആരതിയുടെ പുറകിലെത്തി സര്‍പ്രൈസ് നല്‍കുന്നതാണ് വിഡിയോയില്‍ കാണുന്നത്. റിജിനല്‍ കണ്ടന്റിന് അതിവേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യന്‍ നടനാണ് ശിവകാര്‍ത്തികേയനെന്നാണ് റിപ്പോര്‍ട്ട്.

Sivakarthikeyan shares unseen video surprising his wife goes viral

അതേസമയം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ശിവകാര്‍ത്തികേയന്റെ അമരന്‍. രാജ്കുമാര്‍ പെരിയ സ്വാമി സംവിധാനം ചെയ്ത അമരന്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നായി മാറുകയാണ്. 300 കോടി രൂപക്ക് മുകളില്‍ കളക്ഷന്‍ നേടിയ ശിവകാര്‍ത്തികേയന്റെ കരിയര്‍ ബെസ്റ്റ് കളക്ഷന്‍ കൂടിയാണിത്. ഒക്ടോബര്‍ 31നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Sivakarthikeyan shares unseen video surprising his wife goes viral