02
Oct 2025
Thu
02 Oct 2025 Thu
six admitted in hospital after consuming mushroom

തിരുവനന്തപുരം അമ്പൂരിയില്‍ കൂണ്‍ കഴിച്ചതിന് തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ആറു പേരെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുമല കാരിക്കുഴി ആദിവാസി സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ സുമ, മക്കളായ അനശ്വര അഭിഷേക് എന്നിവരെ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ ആണ് കുടുംബം പാചകം ചെയ്തു കഴിച്ചത്.

ഇതിനു പിന്നാലെ ഏവര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ ചികില്‍സ തേടി.

ALSO READ: മറിഞ്ഞ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക