30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
kazhakkoottam police station

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നില്‍ പരസ്യമായി മദ്യപിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഇതേ സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രേഡ് എസ്.ഐ ബിനു, സി.പി.ഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എം.എസ്, മനോജ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നാലുപേരാണ് മദ്യപിച്ചത്. എങ്കിലും ആറുപേര്‍ക്കെതിരെയും നടപടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പൊലീസുകാര്‍ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിന് മുന്നോടിയായിരുന്നു മദ്യപാനം. മദ്യപാനത്തിനുശേഷം കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിന് ഇതേ വാഹനമോടിച്ച് ഇവര്‍ പോവുകയും ചെയ്തു.

ALSO READ: ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ വിളിച്ച് വരുത്തി; സ്റ്റൂള്‍ തട്ടിമാറ്റി രക്ഷപ്പെട്ടു കാമുകന്‍, യുവതിയുടെ മരണം കൊലപാതകം

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘മദ്യപിച്ച സാറന്മാര്‍ ഇനി നാട്ടുകാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കി പെറ്റിയടിക്കാന്‍ പോകും’ എന്നായിരുന്നു ചിലരുടെ കമന്റ്. തുടര്‍ന്ന് സംഭവത്തില്‍ സിറ്റി പൊലിസ് കമീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴക്കൂട്ടം എ.സി.പി ചന്ദ്രദാസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

വാഹനമോടിച്ച ഗ്രേഡ് എസ്.ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുക്കും. പൊലീസുകാരെ നല്ല നടപ്പ് പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.

 

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement