23
Jan 2026
Tue
23 Jan 2026 Tue
Elathur murder

Elathur murder case കോഴിക്കോട്: എലത്തൂരിലെ യുവതിയെ കാമുകന്‍ തന്ത്രപരമായി വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ്. ഒന്നിച്ച് മരിക്കാന്‍ വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തട്ടമ്പാട്ടുത്താഴം സ്വദേശി വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം 24-നാണ് യുവതിയെ എലത്തൂരിലെ വര്‍ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്ഥതയിലുള്ള വര്‍ക് ഷോപ്പാണിത്. വര്‍ഷങ്ങളായി വൈശാഖനും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചെറിയ പ്രായം മുതല്‍തന്നെ വൈശാഖന്‍ ഈ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി.

ALSO READ: യുഎസ് വിമാനവാഹിനിക്കപ്പല്‍ ഗള്‍ഫ് മേഖലയില്‍; അമേരിക്കന്‍ പടയൊരുക്കം എന്തിന്?

ഇതിനിടെ അടുത്ത കാലത്ത് യുവതി വിവാഹാവശ്യം നടത്തിയെങ്കിലും ഇയാള്‍ ഒഴിഞ്ഞുമാറി. കാര്യങ്ങളെല്ലാം യുവതി പുറത്തുപറയുമോയെന്ന് ഭയന്ന് പ്രതി യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഒന്നിച്ചു ജീവിക്കാന്‍ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് 24ാം തിയതി വൈശാഖന്‍ യുവതിയെ വര്‍ക് ഷോപ്പിലേക്ക് വിളിച്ചു വരുത്തിയത്. രണ്ട് പേര്‍ക്കും മരിക്കാനായി കുരുക്ക് തയ്യാറാക്കിയ വൈശാഖന്‍ യുവതി കഴുത്തില്‍ കുരുക്കിട്ടയുടന്‍ സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു. മരണം ഉറപ്പിച്ചതിനു പിന്നാലെ ഇയാള്‍ സ്ഥലത്തു നിന്നും കടന്നുകളഞ്ഞതായും പൊലീസ് പറയുന്നു.

പ്രണയം നടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പോക്‌സോ വകുപ്പുള്‍പ്പെടെ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വര്‍ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളാണ് കേസ് തെളിയിക്കാന്‍ പൊലീസിനു തുമ്പായി മാറിയത്. തട്ടമ്പാട്ടുത്താഴം സ്വദേശികളാണ് യുവതിയും വൈശാഖനും. പ്രതിയെ ചോദ്യംചെയ്തു വരികയാണെന്ന് എലത്തൂര്‍ പൊലീസ് വ്യക്തമാക്കി.