ഗുഡ്‌സ് ഓട്ടോയിൽ നിന്ന് തെറിച്ചു വീണ് ആറുവയസ്സുകാരൻ മരിച്ചു. കോതച്ചിറ പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. ചാലിശ്ശേരി ആലിക്കരയിൽ വച്ച് വെള്ളിയാഴ്ച രാവിലെ ഒൻപതോടെയായിരുന്നു അപകടം. ഹനീഫയ്ക്കൊപ്പം ഗുഡ്‌സ് ഓട്ടോയുടെ മുൻവശത്തെ കാബിനിൽ യാത്ര ചെയ്യുകയായിരുന്നു ഹൈസിൻ. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി വാഹനത്തിന്‍റെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.ഇതേ വാഹനത്തിന്‍റെ പിൻചക്രം കുട്ടിയുടെ ദേഹത്തുകൂടി കയറിയിറങ്ങി.
|
ഗുരുതരമായി പരിക്കേറ്റ ഹൈസിനെ ഉടൻ തന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് സമീപത്തെ പാടത്തേക്ക് മീൻ പിടിക്കാൻ പോവുകയായിരുന്നു ഇരുവരും. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ALSO READ:വിനോദബോട്ട് അപകടത്തില്‍ മരണം ഒമ്പതായി; കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത നിലയില്‍ അമ്മയുടെ മൃതദേഹം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


