23
Mar 2025
Thu
23 Mar 2025 Thu
Thrikkannan social media influencer

റീല്‍സ് എടുക്കാനായി പെണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ച് വരുത്തി ദുരുപയോഗം ചെയ്യുകന്നത് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ തൃക്കണ്ണന്റെ പതിവ് രീതി. (Social media influencer Thrikkannan rape case ) ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ മുഹമ്മദ് ഹാഫിസ് എന്ന തൃക്കണ്ണന്‍ ചതിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാളുടെ ചതിയില്‍പ്പെട്ടവരെ തനിക്ക് നേരിട്ട് അറിയാമെന്നും പരാതിക്കാരി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ മൂന്നര ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് തൃക്കണ്ണനുള്ളത്.

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അറസ്റ്റിലായ ഹാഫിസ് ഇപ്പോള്‍ റിമാന്‍ഡിലാണ്. വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നത്.

റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വശത്താക്കുകയും ശേഷം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം കബളിപ്പിക്കുകയും ചെയ്യും. ആലപ്പുഴ സൗത്ത് പൊലീസില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.