06
Dec 2024
Mon
06 Dec 2024 Mon
software engineer lost 12 crore rupees in digital arrest fraud

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ക്ക് നഷ്ടമായത് 12 കോടി രൂപ. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുവെന്ന് പറഞ്ഞായിരുന്നു പോലീസ് ചമഞ്ഞ് തട്ടിപ്പുകാര്‍ 39കാരനെ കബളിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബര്‍ 25നും ഡിസംബര്‍ 12നും ഇടയിലായിരുന്നു തട്ടിപ്പ് നടന്നത്. നവംബര്‍ 11ന് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫിസറെന്ന് പറഞ്ഞ് യുവാവിന് ആദ്യ ഫോണ്‍ കോള്‍ ലഭിച്ചു. യുവാവിന്റെ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാര്‍ഡ് ഉപയോഗിച്ച് അനധികൃത പരസ്യങ്ങള്‍ ഉപയോഗിച്ചുവെന്നും ശല്യപ്പെടുന്ന മെസേജുകള്‍ അയച്ചുവെന്നുമായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ഇതിനെതിരേ മുംബൈ കൊളാബ പോലീസ് സ്‌റ്റേഷനില്‍ കേസെടുത്തുവെന്നും തട്ടിപ്പുകാരന്‍ അറിയിച്ചു.

ഇതിനു ശേഷം പോലീസ് ഉദ്യോഗസ്ഥനെന്നു പറഞ്ഞ് മറ്റൊരാള്‍ വിളിക്കുകയും കള്ളപ്പണം വെളുപ്പിക്കാന്‍ യുവാവിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുവെന്നും ഇയാള്‍ പറഞ്ഞു. ഈ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും അന്വേഷണവുമായി സഹകരി ഇല്ലെങ്കില്‍ ഡിജിറ്റല്‍ അറസ്റ്റിനു പകരം നേരിട്ട് വന്ന് അറസ്റ്റ് ചെയ്യുമെന്നു തട്ടിപ്പുകാര്‍ പറഞ്ഞതോടെ യുവാവ് ഇതിനു വഴങ്ങി. തുടര്‍ന്ന് തട്ടിപ്പുകാരുടെ നിര്‍ദേശപ്രകാരം സ്‌കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. വീഡിയോ കോളില്‍ പോലീസ് വേഷം ധരിച്ചു പ്രത്യക്ഷപ്പെട്ടയാള്‍ യുവാവിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തുറന്ന ബാങ്ക് അക്കൗണ്ടില്‍ ആറു കോടി രൂപയുടെ ഇടപാട് നടന്നതായി ചൂണ്ടിക്കാട്ടി.

നവംബര്‍ 25ന് പോലീസ് വേഷം ധരിച്ച മറ്റൊരാള്‍ യുവാവിനെ സ്‌കൈപ്പില്‍ വിളിക്കുകയും കേസ് കോടതിക്കു കൈമാറിയതായും അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ യുവാവിനെയും കുടുംബത്തിനെയും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ആര്‍ബിഐ നിര്‍ദേശ പ്രകാരം യുവാവിന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം തങ്ങള്‍ നിര്‍ദേശിക്കുന്ന ചില അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും പരിശോധനയ്ക്കു ശേഷം ഇവ തിരികെ നല്‍കുമെന്നും അനുസരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും താക്കീത് ചെയ്തു. 11 കോടി 80 ലക്ഷം രൂപയാണ് യുവാവ് ഇങ്ങനെ അയച്ചു നല്‍കിയത്. തട്ടിപ്പുകാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് വിളി തുടങ്ങിയതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് യുവാവ് തിരിച്ചറിയുന്നതും പോലീസിനു പരാതി നല്‍കുന്നതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക