29
Sep 2023
Mon
29 Sep 2023 Mon

മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൃതദേഹം ബുള്ളറ്റ് തറച്ചനിലയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ താരുങ് ഗ്രാമത്തിലാണ് സംഭവം നടന്നത്. സൈന്യത്തിന്റെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് ലെയ്മകോങ് പ്ലാറ്റൂണ്‍ അംഗം സെര്‍ടോ താങ്താങ് കോം (41) ആണ് കൊല്ലപ്പെട്ടത്.

ലീവിന് എത്തിയ സെര്‍ടോയെ അക്രമി സംഘം തട്ടിക്കൊണ്ടുപോയി കൊല്ലുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് സായുധ സംഘം സെര്‍ടോയെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയതെന്ന് സൈനികന്റെ പത്തുവയസ്സുള്ള മകന്‍ പറഞ്ഞു. ഖുനിങ്താങ് ഗ്രാമത്തില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ബുള്ളറ്റ് തറച്ചനിലയില്‍ കണ്ടെത്തിയത്.

സൈനികന്റെ പത്തു വയസ്സുകാരന്റെ മകനാണ് തട്ടിക്കൊണ്ടുപോയ കാര്യം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.