വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്. പാലക്കാട് നെന്മാറയില്‍ ആണ് സംഭവം.
സ്വകാര്യ ബസ് ജീവനക്കാരനായ ഗിരീഷ് ആണ് കാമുകിയെയും അച്ഛനെയും ആക്രമിച്ചത്.
|
നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു വെട്ടേറ്റ യുവതിയും ഗിരീഷും. യുവതിയും പേരും മുഖവും ഗിരീഷ് തന്റെ കൈയില്‍ പച്ച കുത്തിയിട്ടുണ്ട്.
ഒന്നര വര്‍ഷം മുമ്പ് യുവതി ജോലിക്കായി വിദേശത്തേക്ക് പോയി. യുവതി അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഗിരീഷ് വിവാഹക്കാര്യം സംസാരിച്ചെങ്കിലും കാമുകി വിസമ്മതിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടില്‍ എത്തിയ ഗിരീഷ് യുവതിയെ ആക്രമിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് യുവതിയുടെ അച്ഛനെയും ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ ഗിരീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ALSO READ: പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു


