22
Aug 2022
Tue
22 Aug 2022 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊളംബോ: ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ചൈനീസ് യുദ്ധകപ്പലിന് ശ്രീലങ്കയിൽ പ്രവേശനം വിലക്കി. ശ്രീലങ്കയിലെ തന്ത്രപ്രധാനമായ ഹമ്പൻ ടോട്ട തുറമുഖത്തു പ്രവേശിക്കാനിരുന്ന ദി യുവാൻ വാങ് 5 എന്ന ചൈനീസ് യുദ്ധകപ്പലിനാണ് പ്രവേശനാനുമതി നിഷേധിച്ചത്.

 

നേരത്തെ ശ്രീലങ്കയും ചൈനീസ് രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള ധാരാണപ്രകാരം ഈ പടകപ്പൽ ശ്രീലങ്കൻ രാജ്യാ തിർത്തി കടന്നെത്തുകയായിരുന്നു. എന്നാൽ ഇന്ത്യ അന്താരാഷ്ട്രതലത്തിൽ നടത്തിയ കടുത്ത സമ്മർദ്ദത്തെ തുടർന്ന് ശ്രീലങ്ക ചൈനീസ് കപ്പലിനുള്ള പ്രവേശനാനുമതി നീട്ടി നൽകുകയായിരുന്നു.  

 

യുദ്ധകപ്പൽ  കിഴക്കൻ  ഇന്ത്യ സമുദ്രത്തിലാണിപ്പോൾ ഉള്ളത്. ഈ യുദ്ധകപ്പൽ അത്യാധുനിക ശേഷിയുള്ള  പുതിയ തലമുറ യുദ്ധക്കപ്പൽ ആണെന്നാണ് അമേരിക്ക നേരത്തെ അഭിപ്രായപ്പെട്ടത്. ബാലിസ്റ്റിക് മിസൈൽ ഉപയോഗിക്കാനും റോക്കറ്റ് ലോഞ്ച് ചെയ്യാനുമുള്ള സൗകര്യം ഉള്ള ഈ കപ്പൽ ഇന്ത്യയുടെ പിൻ മുറ്റത്ത് ഉണ്ടാവുക എന്നത് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കും എന്ന് നേരത്തെ തന്നെ അധികാരികൾ ശ്രീലങ്ക അറിയിച്ചിരുന്നു. 

 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഹമ്പൻ ടോട്ട  എന്നത് വളരെ തന്ത്രപ്രധാനമായ ഒരു സൈനിക ബേസ് ആണ്. ആ​ഗസ്ത് മാസത്തിൽ യുദ്ധക്കപ്പൽ ശ്രീലങ്കൻ  തീരത്തെത്തും എന്നത് ജൂലൈ 12 നു തന്നെ ശ്രീലങ്ക അറിയിച്ചിരുന്നു. എന്നാൽ എന്നാൽ ഇന്ത്യ നടത്തിയ  സമ്മർദ്ദത്തെത്തുടർന്ന് ശ്രീലങ്ക ചൈനീസ് അധികൃതരോട് കപ്പലിന്റെ തുറമുഖപ്രവേശനം അല്പം ദിവസത്തേക്ക് നീട്ടി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. 

 

ഈ തിങ്കളാഴ്ചയാണ് ചൈനീസ് അധികൃതരോട് ശ്രീലങ്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ കണ്ട് ഇക്കാര്യം സംസാരിച്ചത് എന്നാണ് റോയിട്ടേഴ്സ് റിപോർട്ട് ചെയ്തത്. ശ്രീലങ്ക ഇപ്പോൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യ സഹായിക്കാമെന്നും എന്നാൽ ചൈനീസ് യുദ്ധക്കപ്പലിൽ പ്രവേശനം തടയണമെന്നും ഇന്ത്യ നേരത്തെ തന്നെ ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. ഹിമാലയത്തിലെ അതിർത്തി പ്രദേശത്ത് ഇരുപതിലധികം പട്ടാളക്കാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് വർഷമായി ഇന്ത്യ-ചൈന നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഈ പശ്ചാ ത്തലത്തിൽ കൂടിയാണ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചത്.