25
Jul 2024
Fri
25 Jul 2024 Fri
staff surrender for stealing 20 crore rupees from Manappuram Finance

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി രൂപ തട്ടി മുങ്ങിയ ജീവനക്കാരി കീഴടങ്ങി. തൃ​ശൂ​ർ വ​ല​പ്പാ​ട്ടെ മ​ണ​പ്പു​റം കോം​പ്ട​ക് ആ​ൻ​ഡ് ക​ൺ​സ​ൾ​ട്ട​ൻറ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ അസിസ്റ്റന്റ് ജനറൽ മാനേജരും കൊ​ല്ലം സ്വ​ദേ​ശി​നിയുമായ ധ​ന്യ മോ​ഹ​നാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡി​ജി​റ്റ​ൽ ഇ​ട​പാ​ടി​ലൂ​ടെ ധ​ന്യ 20 കോ​ടി ത​ട്ടി​യെ​ടു​ത്തു എന്ന സ്ഥാപന അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. 2020 മേ​യ് മു​ത​ൽ ധ​ന്യ ത​ട്ടി​പ്പു ന​ട​ത്തി​വരികയായിരുന്നു. തട്ടിയെടുത്ത പണം ഉപയോ​ഗിച്ച് പ്രതി ഭൂമി വാങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പരാതിയെ തുടർന്ന് പോലീസ് ഏ​ഴം​ഗ സം​ഘ​ത്തെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഓൺലൈൻ റ​മ്മി ക​ളി​ക്കു​ന്ന​തി​നും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നു​മാ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​തെന്നാണ് പ്രതിയുടെ മൊഴി.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ചയാണ് ക​മ്പ​നി​യു​ടെ ആ​പ്ലി​ക്കേ​ഷ​ൻ ഹെ​ഡ് സു​ശീ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യത്. ഇതോടെ ധ​ന്യ വീ​ടു പൂ​ട്ടി രക്ഷപെടു​ക​യാ​യി​രു​ന്നു. തുടർന്ന് ധ​ന്യ​ക്കാ​യി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടിസ് പു​റ​ത്തി​റ​ക്കി. ഇതിനിടെയാണ് ഇവർ കീഴടങ്ങിയത്.

ധനകാര്യ സ്ഥാപനത്തില്‍നിന്ന് 20 കോടിയുമായി അസി. മാനേജറായ യുവതി മുങ്ങി | Manappuram Finance Staff fraud

ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ യുവാവ് ജീവനൊടുക്കി