03
Jan 2026
Sun
03 Jan 2026 Sun
stray dog bites 8 persons in Kuttiyadi

കോഴിക്കോട് കുറ്റ്യാടിയില്‍ കുട്ടികളടക്കം എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നായയെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു. കുറ്റ്യാടി കരണ്ടോട് ഐബക്ക് അന്‍സാര്‍(9), സൈന്‍ മുഹമ്മദ് നീലേച്ചുകുന്ന്(4), അബ്ദുല്‍ ഹാദി(8), വടക്കേ പറമ്പത്ത് സൂപ്പി, സതീശന്‍ നരിക്കൂട്ടുംചാല്‍, സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് ബാബു കുനിങ്ങാട്, അതിഥി തൊഴിലാളിയായ അബ്ദുല്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതില്‍ ഏഴ് പേര്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.ഞായര്‍ രാവിലെയോടെ നീലേച്ചുകുന്ന്, കുളങ്ങരത്താഴ, കരണ്ടോട് എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

ALSO READ: ബസിനുള്ളിൽ ലൈംഗിക അതിക്രമം ആരോപിച്ചു യുവതിയുടെ വീഡിയോ; പിന്നാലെ യുവാവ് ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക