06
Jul 2024
Sat
06 Jul 2024 Sat
stray dogs eats dead body outside postmortem house

യുപിയിലെ ഝാൻസിയിൽ പോസ്റ്റ്മോർട്ടം കേന്ദ്രത്തിൽ മൃതദേഹം തെരുവുനായ്ക്കൾ തിന്നു. ഝാൻസിയിലെ പോസ്റ്റ്മോർട്ടം കേന്ദ്രത്തിനു പുറത്ത് തുണിയിൽ പൊതിഞ്ഞ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുകീറിത്തിന്നുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം വീഡിയോ ഝാൻസിയിലെ പോസ്റ്റ്മോർട്ടം കേന്ദ്രത്തിൽ നിന്നുള്ളതല്ലെന്നായിരുന്നു അധികൃതരുടെ വാദം. പോസ്റ്റ്മോർട്ടത്തിനെത്തിച്ചതാണോ പോസ്റ്റ്മോർട്ടം കഴിഞ്ഞതാണോ മൃതദേഹമെന്നു വ്യക്തമല്ല. പോസ്റ്റ്മോർട്ടം കേന്ദ്രത്തിൽ എത്തിയവർ ആരോ ആണ് വീഡിയോ പകർത്തി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക