24
Jul 2024
Thu
മസ്‌കത്ത്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.(Strong winds likely in Oman; Warning ) ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ശര്‍ഖിയ, ദാഖിലിയ, അല്‍ വുസ്ത, വടക്കന്‍ ബത്തിന, ദോഫാര്‍ എന്നീ ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളിലായിരിക്കും ശക്തമായ കാറ്റ് അനുഭവപ്പെടുക.
![]() |
|
അടുത്ത രണ്ട് ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരാന്‍ സാധ്യതയുള്ളതിനാല്‍ താമസക്കാരും യാത്രക്കാരും ജാഗ്രത പാലിക്കണം. ബുറൈമി, ദാഹിറ, ദാഖിലിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ പൊടി നിറഞ്ഞ അന്തരീക്ഷവും ദൃശ്യപരത കുറയുന്നതും തുടരും. ഈ കാലയളവില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.