18
May 2026
Wed
18 May 2026 Wed
student committed suicide after failed one subject in plus two exam

പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കി. കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്. വര്‍ക്കല അയിരൂര്‍ എംജിഎം മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥി ആയിരുന്നു പ്രജൂബ് പ്രകാശ്. സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ ഒരു വിഷയത്തിനാണ് പ്രജൂബ് പരാജയപ്പെട്ടിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.

ALSO READ: സ്‌കൂളുകളില്‍ ഹിജാബ് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് കര്‍ണാടക

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക