23
Jan 2023
Sun
23 Jan 2023 Sun

ബുധനാഴ്ച ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒതായി കിഴക്കേതല കാഞ്ഞിരാല ഷബീർ-തസ്‌നി ദമ്പതികളുടെ മൂത്ത മകൾ ഹാദി നൗറിനാണ് മരിച്ചത്. എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റൽ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.

അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഹാദി നൗറിൻ കോയമ്പത്തൂർ മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും.