നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. മാതാപിതാക്കള്‍ക്ക് പരിക്ക്. തിരുവനന്തപുരത്താണ് സംഭവം. കടയ്ക്കാവൂര്‍ എസ്എസ്പിബി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി സഖീ ജെ പി ആണ് മരിച്ചത്. സഖിയുടെ അച്ഛന് ജോണ്‍ പോളായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്.
|
ചൊവ്വ വൈകീട്ട് മൂന്നിനാണ് അപകടം. സ്കൂളില്‍ പിടിഎ മീറ്റിങ് കഴിഞ്ഞ് ദമ്പതികളും മകളും വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജില്‍ വച്ചാണ് നായ ഓട്ടോറിക്ഷയ്ക്ക് മുന്നിലേക്ക് ചാടിയത്. ഓട്ടോ സഖിയുടെ ദേഹത്തേക്കാണ് വീണത്.
ALSO READ: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


