ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. (Student sexually assaulted by classmates in Gaziabad)
|
ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റിയിലെ വീട്ടില്‍ 9ാം ക്ലാസുകാരി തനിച്ചായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയമുള്ള സുഹൃത്ത് പെണ്‍കുട്ടിയെ കാണാനെത്തിയതായിരുന്നു. ഈ സമയത്ത് കുട്ടി പഠിക്കുന്ന സ്‌കൂളിലെ, അയല്‍വാസികളായ വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് തള്ളിക്കയറുകയായിരുന്നു.
സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയ അമ്മ വരുമ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് നോക്കുമ്പോഴാണ് അയല്‍വാസികളായ വിദ്യാര്‍ത്ഥികള്‍ മകളെ പീഡിപ്പിക്കുന്നത് കാണുന്നത്. പെണ്‍കുട്ടിയുടെ അമ്മ മകളെ തന്ത്രപൂര്‍വ്വം മുറിക്ക് പുറത്ത് എത്തിച്ചശേഷം അക്രമികളെ മുറിയിലിട്ട് പൂട്ടുകയായിരുന്നു.
പിന്നാലെ ഇവര്‍ പൊലീസിനെ വിളിച്ചു. എന്നാല്‍, പൊലീസ് എത്തിയപ്പോഴേയ്ക്കും ഹൗസിംഗ് സൊസൈറ്റിയിലെ ചുമതലക്കാര്‍ അക്രമികളെ തുറന്ന് വിടുകയായിരുന്നു വെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 11,10,9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
ഇവരില്‍ മൂന്നു പേര്‍ പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മൊഴി എടുക്കുമെന്ന് കവിനഗര്‍ എസിപി ഭാസ്‌കര്‍ വര്‍മ അറിയിച്ചു.


