ഓസ്ട്രിയന്‍ സ്‌കൈഡൈവിംഗ് താരം ഫെലിക്‌സ് ബോംഗാര്‍ട്ട്‌നര്‍ ഇറ്റലിയില്‍ പാരാഗ്ലൈഡ് അപകടത്തില്‍ മരിച്ചു. (Austrian skydiving legend felix baumgartner dies) വ്യാഴാഴ്ചയായിരുന്നു അപകടം.
|
പറക്കുന്നതിനിടെ പാരാഗ്ലൈഡര്‍ നിയന്ത്രണം നഷ്ടമായി ഒരു ഹോട്ടലിന്റെ സ്വിമ്മിങ് പൂളിന് സമീപം ഇടിച്ചിറങ്ങുകയായിരുന്നു. പറക്കുന്നതിനിടെ അന്തരീക്ഷത്തില്‍ വെച്ച് തന്നെ ബോംഗാര്‍ട്ട്‌നറുടെ ബോധം നഷ്ടപ്പെട്ടിരുന്നതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകട കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അപകടത്തില്‍ ഹോട്ടലിന്റെ സ്വിമ്മിങ് പൂളിനടുത്ത് ഉണ്ടായിരുന്ന ഒരു യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. കഴുത്തില്‍ പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ: അതിതീവ്ര മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ അവധി
2012ല്‍ ബഹിരാകാശത്ത് നിന്നും സൂപ്പര്‍സോണിക് വേഗതയില്‍ താഴേയ്ക്ക് ചാടിയ ഫെലിക്‌സ് ബോംഗാര്‍ട്ട്‌നറുടെ വീഡിയോ വൈറലായിരുന്നു. ഭൂമിയില്‍ നിന്നും 39 കിലോമീറ്റര്‍ ഉയരത്തില്‍ സ്ട്രാറ്റോസ്ഫിയറില്‍ നിന്നായിരുന്നു ഫെലിക്‌സിന്റെ ആ ചാട്ടം. റെഡ് ബുള്‍ സ്ട്രാറ്റോസ് പ്രോജക്ടിന്റെ ഭാഗമായി ചാടിയ ഫെലിക്‌സ് തിരിച്ച് ലാന്‍ഡ് ചെയ്തത് മെക്‌സിക്കോയിലായിരുന്നു.
ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗില്‍ ജനിച്ച ബോംഗാര്‍ട്ട്‌നര്‍ തന്റെ 16-ാം വയസ്സില്‍ ആദ്യത്തെ പാരച്യൂട്ട് ജമ്പ് പൂര്‍ത്തിയാക്കി. പിന്നീട് ഓസ്ട്രിയന്‍ സൈന്യത്തില്‍ പാരച്യൂട്ടിസ്റ്റായി സേവനമുഷ്ഠിച്ചു. എന്നും പാരച്യൂട്ടുകളെയും സാഹസികതയെയും പ്രണയിച്ച ബോംഗാര്‍ട്ട്‌നര്‍ അത്തരമൊരു പറക്കലിനിടെയാണ് വിടപറഞ്ഞത്.


