ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രേമലു OTTയിലേക്ക്
|
ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഈ മാസം 12ന് ചിത്രം ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസിനെക്കുറിച്ച് അറിയിച്ചത്.
മലയാളത്തില്‍ ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത ചിത്രം പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷയിലേക്ക് ഡബ്ബ് ചെയ്തും ഇറക്കിയിരുന്നു. കേരളത്തിന് പുറമേ ആന്ധ്രയിലും തെലങ്കാനയിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ വര്‍ഷത്തെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറിയ പ്രേമലുവിന്റെ തെലുങ്ക് ഡബ്ബും റിലീസായി. രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയാണ് തെലുങ്ക് റൈറ്റ്‌സ് നേടിയത്. പല തെലുങ്ക് ചിത്രങ്ങളെയും പിന്തള്ളി പ്രേമലു തെലുങ്കിലും ഹിറ്റായി.
ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ നസ്‌ലിനും മമിതയയ്ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് അജ്മല്‍ സാബുവാണ്. വമ്പന്‍മാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്. ചിത്രം ബോക്‌സോഫീസില്‍ 100 കോടിയിലധികം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ഡി.എം.കെ നേതാവും അഭിനേതാവും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കല്‍ റിലീസ് റൈറ്റ്‌സ് സ്വന്തമാക്കിയത്. ബീസ്റ്റ്, വിക്രം, പൊന്നിയിന്‍ സെല്‍വന്‍, വാരിസു, തുനിവു, ലാല്‍ സലാം തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാളചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുക്കുന്നത്
superhit film premalu to release on ott


