05
Nov 2024
Fri
05 Nov 2024 Fri
Supreme court observation on bail of PFI workers accused in RSS leader Sreenivasan murder

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ പ്രതികള്‍ക്ക് കൂട്ടത്തോടെ ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവെന്ന് സുപ്രിംകോടതി. പോപുലര്‍ ഫ്രണ്ട് നിരോധനമുന്നോടിയായും ശ്രീനിവാസന്‍ കൊലക്കേസുമായി ബന്ധപ്പെട്ടും അറസ്റ്റിലായ 17 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ എന്‍ഐഎയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈക്കോടതി ജാമ്യം നിരസിച്ച പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജികളെല്ലാം കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു. കേസില്‍ ഓരോ പ്രതികളുടെയും പങ്ക് ഹൈക്കോടതി പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നു സുപ്രിംകോടതി ചൂണ്ടിക്കാട്ടി.

ജാമ്യം നിഷേധിച്ചവരുടെ കാര്യത്തില്‍ അത്തരത്തിലുള്ള പരിശോധന ഉണ്ടായെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ ഹരജിയില്‍ സുപ്രിംകോടതി പ്രതികള്‍ക്ക് നോട്ടിസയയ്ക്കുകയും ചെയ്തു. ഹൈക്കോടതി ജാമ്യം നിഷേധിച്ച പ്രതികളുടെ ഹരജി ഡിസംബര്‍ 13നു സുപ്രിംകോടതി വീണ്ടും പരിഗണിക്കും.

ALSO READ: കേരളത്തിലെ 17 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ച വിധിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ച് എന്‍ഐഎ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക