ന്യൂഡൽഹി: കേരളത്തിലെ തെരുവുനായകളുടെ ആക്രമണങ്ങളിൽ ഇടപെട്ട് സുപ്രീം കോടതി. കണ്ണൂരിൽ തെരുവുനായകളുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ കുട്ടി മരിച്ചത് ഭൗർഭാഗ്യകരമെന്ന് സുപ്രീംകോടതി അഭിപായപ്പെട്ടു. അപകടകാരികളായ തെരുവ് നായകൾക്ക് ദയാവധം നൽകാനുള്ള അനുമതിയാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഈ കേസ് വിഷയത്തിലെ മറ്റ് ഹരജിക്കൊപ്പം കോടതി പരിഗണിക്കും. ജൂലായ് 12 നാണ് ഹരജി പരിഗണിക്കുക.
|
പേപ്പട്ടിയെന്നു സംശയിക്കുന്നവയെയും അക്രമകാരികളായ നായ്ക്കളെയും വേദന രഹിതമായ മാർഗങ്ങളിലൂടെ കൊല്ലാൻ അനുവദിക്കണമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ ആവശ്യം. കണ്ണൂർ ജില്ലയിൽ നായ്ക്കൾ കൂട്ടത്തോടെ കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹരജിയോടൊപ്പം സമർപ്പിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





