05
Jul 2023
Mon
05 Jul 2023 Mon

ന്യൂഡല്‍ഹി: മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദറിപോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രിംകോടതി. മണിപ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ പിഎസ് നരസിംഹ, മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മണിപ്പൂര്‍ സര്‍ക്കാരിനോട് റിപോര്‍ട്ട് തേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതിക്രമത്തിനിരയായി ഭവനരഹിതരായവര്‍ക്കുള്ള പുനരധിവാസം, സേനാവിന്യാസം, ക്രമസമാധാനം തുടങ്ങിയ കാര്യങ്ങളും സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 10ന് ആണ് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഇതിനു ശേഷം കോടതി ഹരജി വീണ്ടും പരിഗണിക്കും.

മണിപ്പൂരില്‍ അതിക്രമത്തിനിരയാവുന്ന കുകി ഗോത്രവിഭാഗങ്ങള്‍ക്ക് സൈനികസംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടന നല്‍കിയ ഹരജി അടക്കമുള്ളവയാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്. ഇതുവരെ 120 ജീവനുകള്‍ ആക്രമണങ്ങളില്‍ നഷ്ടമായെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മെയ് മൂന്നിനാണ് സംസ്ഥാനത്ത് മെയ്തി, കുകി വിഭാഗങ്ങള്‍ തമ്മിലാണ് അതിക്രമം നടക്കുന്നത്. ഹിന്ദു വിഭാഗത്തില്‍പെട്ടവര്‍ ക്രൈസ്തവിഭാഗക്കാരെയും തിരിച്ചുമാണ് സംഘര്‍ഷം നടന്നുവരുന്നത്. മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക