ന്യൂഡല്‍ഹി: വേനലവധിക്കു ശേഷം സുപ്രിംകോടതി തിങ്കളാഴ്ച തുറന്നപ്പോള്‍ നടപടികള്‍ കടലാസ് രഹിതമാക്കാനുള്ള ശ്രമങ്ങള്‍ക്കും തുടക്കംകുറിച്ചു. സാങ്കേതിക വിദ്യയിലധിഷ്ടിതമായ സംവിധാനം ഉപയോഗിക്കുന്നതിനു പുറമേ അഭിഭാഷകര്‍ക്കും ഹരജിക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും സൗജന്യ വൈഫൈയും സുപ്രിംകോടതി നല്‍കിത്തുടങ്ങി.
|
1 മുതല്‍ 5 വരെയുള്ള കോടതികളില്‍ സൗജന്യ വൈ ഫൈ ഏര്‍പ്പെടുത്തിയതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു. ബാര്‍ റൂമുകളിലും വൈകാതെ ഈ സൗകര്യം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കടലാസ് രഹിതമാക്കാനാണ് ശ്രമം. കോടതി മുറിക്കുള്ളില്‍ കൂടുതല്‍ സ്ക്രീനുകള്‍ സ്ഥാപിക്കുകയും വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അപ്ഗ്രേഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





