02
Mar 2024
Tue
02 Mar 2024 Tue

CAA വിജ്ഞാപനം ഇന്ന് സുപ്രീം കോടതി പരിഗണിക്കും; മുന്നിലുള്ളത് 236 ഹരജികൾ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂ‍ഡൽഹി: കേന്ദ്രസർക്കാരിൻ്റെ വിവാദമായ പൗരത്വ നിയമ ഭേ​ദ​ഗതി (സിഎഎ) ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തതു സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പരി​ഗണിക്കുന്നത്.

ആകെ 236 ഹർജികളാണ് വിഷയത്തിൽ കൊടത്തിയിലുള്ളത്. മുസ്ലിം ലീ​ഗ്, സിപിഎം, സിപിഐ, ഡിവൈഎഫ്ഐ, കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സമസ്ത, എസ്.ഡി.പിഐ
വിവിധ മുസ്ലിം സംഘടനകൾ എന്നിവരക്കമുള്ളവരാണ് ഹർജിക്കാർ. കൂടാതെ കേരളാ സർക്കാരും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.

നിയമം നടപ്പാക്കില്ലെന്നു കേന്ദ്ര സർക്കാർ നേരത്തെ ഉറപ്പു നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചട്ടം വിജ്ഞാപനം ചെയ്തു എന്നാണ് ​ഹർജിക്കാർ വാദിക്കുന്നത്.