ബലാല്‍സംഗത്തിന് ഇരയായ 14കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി സുപ്രിംകോടതി. 30 ആഴ്ച ഗര്‍ഭിണിയായ പെണ്‍കുട്ടിക്കാണ് കോടതി ഇത്രയും വൈകിയ സാഹചര്യത്തിലും ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നല്‍കിയത്. പെണ്‍കുട്ടിയെ സംരക്ഷിക്കുന്നതിനായാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.
|
ലോകമാന്യ തിലക് മുനിസിപ്പല്‍ ജനറല്‍ ആശുപത്രി ഡീനും മുംബൈ മെഡിക്കല്‍ കോളജ് ആശുപത്രിയും സമര്‍പ്പിച്ച റിപോര്‍ട്ട് വായിച്ച ശേഷമാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തലവനായ ബെഞ്ച് പെണ്‍കുട്ടിക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. പെണ്‍കുട്ടിക്ക് ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭം മുന്നോട്ട് കൊണ്ടുപോയാല്‍ അത് അവളുടെ ശാരീരിക, മാനസിക ക്ഷേമത്തെ പ്രതികൂലമായി ബന്ധിക്കുമെന്നും പെണ്‍കുട്ടിക്ക് കേവലം 14 വയസ്സ് മാത്രമാണ് പ്രായമെന്നത് കണക്കിലെടുക്കണമെന്നുമാണ് മെഡിക്കല്‍ റിപോര്‍ട്ട്.
ഗര്‍ഭച്ഛിദ്രത്തിന് ബോംബൈ ഹൈക്കോടതി അനുമതി നിഷേധിച്ചതിനെതിരേ പെണ്‍കുട്ടിയുടെ അമ്മയാണ് സുപ്രിംകോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിദ്രത്തിന്റെ ചെലവ് വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മെഡിക്കല്‍ കാരണങ്ങളാല്‍ വേണ്ടി വരുന്ന അബോര്‍ഷന് 20 ആഴ്ച വരെയാണ് നിയമപരമായി അനുവദിക്കുന്നത്. മറ്റ് നിര്‍ദിഷ്ട സാഹചര്യങ്ങളില്‍ 20 മുതല്‍ 24 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിനെക്കുറിച്ച് രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടിയാലോചിച്ച് തീരുമാനിക്കാവുന്നതാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





