07
Jul 2024
Wed
07 Jul 2024 Wed

കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിൽ കഴിയുന്ന നാലുവയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. പ്രാഥമിക പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമ പരിശോധനാ ഫലം ഇന്ന് പുറത്തുവരും.( suspecting another amoebic encephalitis case in Kozhikkode)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരൻ വെന്റിലേറ്ററിൽ ചികിൽസയിലാണ്.

ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നാമത്തെ ജീവനെടുത്ത് അപൂര്‍വ്വ ബാക്ടീരിയ; കോഴിക്കോട് 12 വയസ്സുകാരന്‍ മരിച്ചു

ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് സംസ്ഥാനത്ത് മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച പയ്യോളി സ്വദേശിയായ പതിനാലുകാരൻ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിരുന്നു. ഇന്ത്യയിലാദ്യമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചയാൾ രോ​ഗമുക്തി നേടുന്നത് എന്ന പ്രത്യേകത കൂടി ഈ കേസിനുണ്ടായിരുന്നു.

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14കാരൻ ആശുപത്രി വിട്ടു; നേട്ടം ഇന്ത്യയിലാദ്യം

അഫ്‌നാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത് മരണത്തിന്റെ വാതില്‍ക്കല്‍ നിന്ന്; ഇനി എനിക്ക് ഡോക്ടറാവണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക