15
Mar 2023
Fri
15 Mar 2023 Fri

മുംബൈ: സസ്പെൻഷനിലായ തെലങ്കാനയിലെ വിവാദ ബി.ജെ.പി എം.എൽ.എ ടി. രാജാ സിംഗിനെതിരെ മുംബൈയിൽ വിദ്വേഷ പ്രസംഗത്തിന് പോലീസ് കേസെടുത്തു. നഗരത്തിൽ ജനുവരി 29 ന് ബി.ജെ.പി നടത്തിയ ജനആക്രോശ് റാലിയിലെ പ്രസംഗത്തിന്റെ പേരിലാണ് കേസ്. ഐ.പി.സി 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും പ്രസംഗം സാമുദായിക സൗഹാർദവും സമാധാനവും തകർക്കുന്നതാണെന്നും പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്ദുക്കൾ ഒരുമിച്ച് മുന്നോട്ടുവരണമെന്നും മുസ്ലിംകളുടെ കടകൾ ബഹിഷ്‌കരിക്കണമെന്നും ഒരു സാധനവും അവരുടെ കടകളിൽനിന്ന് വാങ്ങരുതെന്നുമായിരുന്നു പ്രസംഗം. സോഷ്യൽ മീഡിയയിൽ വൈറലായ പ്രസംഗം വിശകലനം ചെയ്താണ് പോലീസ് ഇപ്പോൾ നടപടി സ്വീകരിച്ചത്.

പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പ്രസംഗം നടത്തിയ ടി. രാജാ സിംഗിനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ബി.ജെ.പി സസ്പെൻഡ് ചെയ്തത്. പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായ പ്രസംഗങ്ങൾ നടത്തിയതിന് വേറെയും കേസുകൾ ഇദ്ദേഹത്തിനെതിരെയുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക