തിരിച്ചും പണി കൊടുത്ത് സ്റ്റാലിന്; മഴക്കെടുതിയില്‍ ഗവര്‍ണര്‍ വിളിച്ച അവലോകന യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളാരും പങ്കെടുത്തില്ല
|
ചെന്നൈ: തമിഴ്നാട് ഭരിക്കുന്ന ഡി.എം.കെയുടെ നേതൃത്വത്തിലുള്ള എം.കെ സ്റ്റാലിന്റെ സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടിവരുന്ന ഗവര്‍ണര്‍ ആര്.എന്‍ രവിക്ക് തിരിച്ചും പണികൊടുത്ത് സംസ്ഥാന സര്‍ക്കാര്‍. തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലെ പ്രളയക്കെടുതിയെക്കുറിച്ച് ഗവര്‍ണര്‍ വിളിച്ച അവലോകന യോഗം തമിഴ്നാട് സര്‍ക്കാര്‍ ബഹിഷ്കരിച്ചു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഗവര്‍ണറുടെ അവലോകന യോഗത്തിലേക്ക് പ്രതിനിധികളെ അയച്ചില്ല. കേരളത്തിലേത് പോലെ തന്നെ സര്‍ക്കാരും ഗവര്‍ണറും നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്.
തമിഴ്നാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗവര്‍ണര്‍ ആര് എന്‍ രവി ചൊവ്വാഴ്ച രാജ്ഭവനില്‍ കേന്ദ്ര ഏജന്‍സികളിലെയും സായുധ സേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തിയിരുന്നു. പ്രതിനിധിയെ അയക്കണമെന്ന് തമിഴ്നാട് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രതിനിധിയെയും അയച്ചില്ല.
യോഗത്തില്‍, ചില ഏജന്‍സികള്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലെ ഏകോപനത്തിന്റെ അഭാവത്തെക്കുറിച്ചും ബാധിത ജില്ലകളിലെ മൊത്തത്തിലുള്ള സ്ഥിതിയെക്കുറിച്ചുള്ള വിലയിരുത്തലില്ലായ്മയെക്കുറിച്ചും ഗവര്‍ണര്‍ ആശങ്ക ഉന്നയിച്ചു. കേന്ദ്ര സേനകളായ ആംഡ് ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് (എന്‍ഡിആര്‍എഫ്), ദക്ഷിണ റെയില്‍വേ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍), ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി), ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി (ഐആര്‍സിഎസ്) എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാജ്ഭവനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.
The Tamil Nadu government on Tuesday skipped a review meeting held by Governor RN Ravi over the flood situation in southern districts of the state. Chief Minister MK Stalin-led government did not send any representative to the Governor’s review meeting.





