28
Jul 2024
Sat
28 Jul 2024 Sat
Tamilnadu BSP president killed

ചെന്നൈ: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആംസ്‌ട്രോങ്ങിനെ(48) അജ്ഞാതര്‍ വെട്ടിക്കൊന്നു.(Tamilnadu BSP president K Amstrong hacked to death)  ചെന്നൈ പെരമ്പലൂരിലുള്ള വീട്ടില്‍ ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൃത്യം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ മൂന്ന് ബൈക്കുകളിലായാണ് കൊലയാളി സംഘമെത്തിയത്. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ആംസ്ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിയശേഷം രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പിന്നീട് രാജീവ് ഗാന്ധി ഗവ. ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലെ പെരമ്പൂര്‍, സെമ്പിയം മേഖലകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


സംഭവത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി പ്രവര്‍ത്തകര്‍ ചെന്നൈയില്‍ റോഡ് ഉപരോധിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബിഎസ്പി ദേശീയ പ്രസിഡന്റ് മായാവതി കൊലപാതകത്തെ അപലപിച്ചു. പ്രതികളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

അന്വേഷണത്തിനായി ആറ് പൊലീസ് ടീമുകളെ നിയോഗിച്ചു. മുന്‍ ചെന്നൈ കോര്‍പറേഷന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ് തമിഴ്‌നാട്ടിലെ ദലിത് വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.