മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത 35 കാരനായ അധ്യാപകന്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍. (Teacher arrested for sexually abusing minor boys) ഒമ്പതിനും 15 വയസിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്.
|
കഴിഞ്ഞ ജൂണിലായിരുന്നു ഈ കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തത്. എന്നാല്‍ പിന്നീട് കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം ഇരകളില്‍ ഒരാള്‍ കുടുംബത്തോട് വെളിപ്പെടുത്തുകയായിരുന്നു.
സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തില്‍ അധ്യാപകന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തതായും ഇതിലുള്ള വീഡിയോകളുടെ ഉള്ളടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
ആണ്‍കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് മസാജ് ചെയ്യിക്കുകയും അവരെ മോശമായി സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകന്‍ നഗ്‌ന വീഡിയോകള്‍ പകര്‍ത്തുകയും ചെയ്തു.





