05
Aug 2023
Sat
05 Aug 2023 Sat

ഉ​ത്ത​ർ​പ്ര​ദേ​ശിലെ മുസഫർ ന​ഗറിൽ ഏഴുവയസ്സുകാരനായ മു​സ്‌ലിം വി​ദ്യാ​ർ​ഥി​യെ ക്ലാസിൽ എഴുന്നേൽപ്പിച്ചു നിർത്തി സ​ഹ​പാ​ഠി​കളെ കൊണ്ട് ത​ല്ലി​ക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ സം​ഭ​വ​ത്തി​ൽ വി​ചി​ത്ര വിശദീകരണവുമായി അ​ധ്യാ​പി​ക. താൻ ഭിന്നശേഷിക്കാരിയാണെന്നും കുട്ടി ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​തി​നു​ള്ള ശി​ക്ഷ എ​ന്ന രീ​തി​യി​ലാ​ണ് സ​ഹ​പാ​ഠി​ക​ളെ കൊണ്ട് അ​ടിപ്പിച്ചതെന്നുമാണ് അ​ധ്യാ​പി​കയായ ത്രി​പ്ത ത്യാ​ഗി​യു​ടെ വാ​ദം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മ​ക​നോ​ട് ക​ർ​ശ​ന​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്ന​തായും ത്രി​പ്ത ത്യാ​ഗി ആരോപിക്കുന്നു. എഡിറ്റ് ചെയ്താണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും അ​ധ്യാ​പി​ക ആ​രോ​പിക്കുന്നു. അ​വ​രെ​ല്ലാം ത​നി​ക്ക് കു​ട്ടി​ക​ളെ​പ്പോ​ലെ​യാ​ണ്. തെ​റ്റ് അം​ഗീ​ക​രി​ക്കു​ന്നു. പ​ക്ഷേ ഇ​ത് അ​നാ​വ​ശ്യ​മാ​യി വ​ലി​യ പ്ര​ശ്‌​ന​മാ​ക്കി മാ​റ്റി​യെ​ന്നും അ​ധ്യാ​പി​ക പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ വ​ർ​ഗീ​യ വി​ദ്വേ​ഷ​മ​ല്ല. താ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക