വടകര: വടകരയില്‍ ലഹരി മാഫിയയുടെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്ന രണ്ടാമതൊരു അധ്യാപിക കൂടി പോലീസ് വലയില്‍. ലഹരി മാഫിയയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപികയെയാണ് വടകര പൊലീസ് പൊക്കിയത്. കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടില്‍ കാവ്യയെയാണ് (28) വടകര സി.ഐ എ.വി. ദിനേശ് അറസ്റ്റ് ചെയ്തത്. ആവശ്യക്കാര്‍ക്ക് സംഘങ്ങള്‍ ലഹരി മരുന്നുകള്‍ എത്തിച്ച ശേഷം പണം കൈമാറിയത് കാവ്യയുടെ അക്കൗണ്ട് വഴിയായിരുന്നു. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ സമൂഹത്തില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് നടക്കുന്നവരെ ലഹരി മാഫിയ ഉപയോഗിക്കുന്നതിന്റെ സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്.
|
കാവ്യയുടെ ബാങ്ക് അക്കൗണ്ട് മുഖാന്തിരമാണ് പണമിടപാട് നടത്തിയിരുന്നത്. നേരത്തെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് മരുതോങ്കര സ്വദേശിനിയായ അധ്യാപിക കാഞ്ഞിരകുന്നുമ്മല്‍ കെ.സി കീര്‍ത്തനയെ പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാവ്യ വലയിലായത്.
പേരാമ്പ്ര ബി.ആര്‍.സിയില്‍ താത്കാലിക പി.ഇ.ടി അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു കീര്‍ത്തന. കാവ്യയും താത്കാലിക അധ്യാപികയാണ്. കാവ്യയുടെ അക്കൗണ്ട് മുഖാന്തിരം ലക്ഷങ്ങളുടെ ഇടപാടാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം വടകര ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ തുടര്‍ച്ചയായ അന്വേഷണമാണ് കാവ്യയിലേക്ക് എത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



