കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ അവധിക്കാല ഒന്നാംഘട്ട അധ്യാപക സംഗമം അവസാനിച്ചു. മെയ് 16,18,19,20 തീയതികളിലായി സെന്റ്. ഡോമിനിക്സ്, സെന്റ്.മേരിസ്, നൂറുൽ ഹുദാ എന്നീ സ്കൂളുകളിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
|
എസ് എസ് കെ കോട്ടയo ടീം കാഞ്ഞിരപ്പള്ളി ബിആർസിയുടെ കീഴിൽ കാഞ്ഞിരപ്പള്ളി ബി പി സി അജാസ് വാരിക്കാടന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം സംഘടിപ്പിച്ചത്. ഹൈസ്കൂൾ ബയോളജി, ഹിന്ദി, യുപി വിഭാഗം എല്ലാ വിഷയങ്ങളും , എൽ പി വിഭാഗം തിരഞ്ഞെടുത്ത സ്കൂളുകൾ, ജില്ലയിലെ മുഴുവൻ അറബി, സംസ്‌കൃതം അധ്യാപകരുടെ സംഗമം എന്നിവയാണ് സമാപിച്ചത്.
ബാക്കി എൽ പി വിഭാഗത്തിന്റെ പരിശീലനം 22 മുതൽ സെന്റ്. ഡോമിനിക്‌സിൽ ആരംഭിക്കും.
സംഗമത്തോട് അനുബന്ധിച്ച് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ്, കോവിഡ്കാലം മുതലുള്ള വിരമിച്ച അധ്യാപകരുടെ സംഗമങ്ങൾ, ആയുർവേദ പ്രദർശന മേള, പ്രമുഖരുടെ ക്ലാസുകൾ, പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ക്ലാസുകൾ എന്നിവയും നടന്നു.
സംഗമത്തോട് അനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ബിആർസിയുടെ കീഴിൽ കിടപ്പിലായ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ‘ഡയപ്പർ ബാങ്കി’ലേക്ക് ആയിരക്കണക്കിന് രൂപയുടെ ഡയപ്പറുകൾ വാങ്ങി നൽകി അധ്യാപക സമൂഹം മികച്ച മാതൃകയായി.


