ന്യൂഡൽഹി: സംയുക്ത പ്രതിപക്ഷമായ `ഇന്ത്യ’യുടെ പ്രതിനിധികൾ ഇന്ന് മണിപ്പൂർ സന്ദർശിച്ചു സ്ഥിതി വിലയിരുത്തും. രൂക്ഷ കലാപം നടന്ന ചുരാചന്ദ്പുർ, ഇംഫാൽ എന്നിവിടങ്ങളിൽ സംഘം നേരിൽ സന്ദർശിക്കും. സഖ്യത്തിന്റെ 21 അംഗ പ്രതിനിധികളാണ് സംഘത്തിലുള്ളത്. ഉച്ചയ്ക്ക് 12ന് ഇംഫാലിലെത്തുന്ന സംഘം ഹെലികോപ്റ്റർ മാർഗം ചുരാചന്ദ്പുരിലേക്ക് പോകും.
|
അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ്, ഫുലോ ദേവി നേതം (കോണ്‍ഗ്രസ്), രാജീവ് രഞ്ജൻ സിങ്, അനിൽ പ്രസാദ് ഹെഗ്ഡെ (ജെഡി-യു), സുഷ്മിത ദേവ് (ടിഎംസി), കനിമൊഴി (ഡിഎംകെ), സന്തോഷ് കുമാർ (സിപിഐ), എ എ റഹിം (സിപിഐഎം), മാനോജ് കുമാർ ഝാ (ആർജെഡി), ജാവേദ് അലി ഖാൻ (എസ്പി), പി പി മുഹമ്മദ് ഫൈസൽ (എൻസിപി), ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), അരവിന്ദ് സ്വാവന്ത് (ശിവസേന), ഡി രവികുമാർ, തോൽ തിരുമവാലവൻ (വികെസി), ജയന്ത് സിങ് (ആർഎൽഡി) എന്നിവരാണ് `ഇന്ത്യ´ സംഘത്തിലുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





